Saturday, 13 February 2016

കവിത

റിഹാന

നഗരങ്ങളെ പാട്ടുപാടി
വശീകരിച്ചെടുത്ത പെൺകുട്ടിയുമാ!യ്
തിരിച്ചെത്തുകയാണ് ഞാൻ.

ഡിസ്‌കോതെക്കിൽ
നിന്നൊഴുകിയിറങ്ങിയ അവളെ
സ്വന്തമാക്കുന്വോൾ
ചായം തേച്ചെടുത്ത
അവളുടെ മുടിയിഴകളെപ്പോലെ
അവളിൽ വേരൂന്നി
സ്വതന്ത്രനാകാനായിരുന്നു മോഹം.

എല്ലാ തെമ്മാടിക്കാറ്റുകൾക്കൊപ്പവും
നൃത്തം ചെയ്യാറുണ്ടവളുടെ മുടിയിഴകൾ : (

വേനലിന്റെ ചുംബനത്തിൽ
കരിഞ്ഞ അവളുടെ ചുണ്ടുകളെ
ചുവപ്പിച്ചെടുക്കാൻ ഇനി
വസന്തത്തിന്റെ ആർത്തവരക്തം
കട്ടെടുക്കണം.

***

ഒറ്റമുറി മാത്രമുള്ള
ഓലമേഞ്ഞ വീട്ടിൽ
നഗരങ്ങളെ പാട്ടുപാടി വശീകരിച്ച
പെൺകുട്ടിയുമായ് തിരിച്ചെത്തുമ്പോൾ

ചാണകം മെഴുകിയ
ചവിട്ടുപടികളിൽ ഇരുന്ന്
കാച്ചെണ്ണ തേച്ച്
കറുപ്പിച്ചെടുക്കുമായിരിക്കും
ഞാനവളുടെ മുടി.
മധ്യാഹ്നങ്ങളിൽ
മുടിയിഴകളെ ഓരോന്നായ്
എണ്ണിയെടുക്കുന്നതിനിടയിൽ
കണ്ടെടുക്കുന്ന പേനുകളെ
കൊന്നൊടുക്കി
അവളുടെ ശരീരമെന്റെ മാത്രം
വീടാണെന്ന് അവകാ!ശപ്പെടും.

ഇങ്ങനെ വിരസതയെ
മുറിച്ചുകടക്കുന്നതിനിടയിൽ ഒരിക്കൽ
അവളിൽ നരച്ച മുടിനാരിനെ
കണ്ടെടുക്കുന്വോൾ
അവളറിയാതെ അവയൊക്കെ
പറിച്ചെറിയുമായിരിക്കും ഞാൻ.
അവളത് തിരിച്ചറിയുന്വോൾ
ചായം തേച്ച് കൊടുത്തേക്കും
മുടിയിഴകൾക്ക്,
നഗരങ്ങളെ പാട്ടിലാക്കാൻ മാത്രം
പിന്നീടവൾ ശ്രമിക്കില്ല.

[2011]

1992 ജുലൈ 21ന് വയനാട് ജില്ലയിലെ മീനങ്ങാടിയിൽ ജനനം. 'വെയിൽ' എന്ന പേരിൽ കവിതകളുടെ ചാപ്ബുക്ക് 2017ൽ പ്രസിദ്ധീകരിച്ചു. കൊച്ചിയിൽ താമസം. കൂടുതൽ അറിയാം »

Contact