Monday, 8 July 2019

എ.കെ. രാമാനുജൻ

നിശ്ചല ജീവിതം

ഉച്ചഭക്ഷണശേഷം അവൾ
എന്നെവിട്ടുപോയതിൽപ്പിന്നെ
അൽപ്പനേരം ഞാൻ വായിക്കാനിരുന്നു.
എന്നാൽ വീണ്ടും അവിടേക്കു തന്നെ
നോക്കാൻ തോന്നി,
കണ്ടു: പാതികഴിച്ച
സാൻഡ്‌വിച്ച്,
ബ്രെഡ്,
ലെറ്റൂസ്, സലാമി.
എല്ലാത്തിലും അവളുടെ
കടിയുടെ പാട്.

എ.കെ രാമാനുജൻ : ഇന്ത്യൻ ഇംഗ്ലീഷ് കവിയും ഭാഷാശാസ്ത്രജ്ഞനും. ഇദ്ദേഹം ഇന്ത്യൻ ക്ലാസിക്കൽ സാഹിത്യത്തിലെ ആധികാരിക ശബ്ദങ്ങളിലൊന്നായിരുന്നു. 

1992 ജുലൈ 21ന് വയനാട് ജില്ലയിലെ മീനങ്ങാടിയിൽ ജനനം. 'വെയിൽ' എന്ന പേരിൽ കവിതകളുടെ ചാപ്ബുക്ക് 2017ൽ പ്രസിദ്ധീകരിച്ചു. കൊച്ചിയിൽ താമസം. കൂടുതൽ അറിയാം »

Contact