റ്റൊമാസ് ട്രാൻസ്ട്രോമർ
പാതിപണിതീർന്ന സ്വർഗ്ഗം
ദൈന്യത അതിന്റെ വഴിമാറിപ്പോകുന്നു.
തീവ്രവേദനയും അതിന്റെ വഴിമാറുന്നു.
കഴുകൻ പറക്കൽ നിർത്തുന്നു.
ജ്വലിക്കുന്ന വെട്ടം പുറത്തേക്കൊഴുകുന്നു,
ആത്മാക്കൾ പോലും അതെടുക്കുന്നു.
നമ്മുടെ ചിത്രങ്ങൾ വെളിച്ചംകാണുന്നു,
ഹിമയുഗ ചിത്രശാലയിലെ ചുവപ്പൻ ജന്തുക്കൾ.
എല്ലാം ചുറ്റുപാടും നോക്കാൻ തുടങ്ങുന്നു.
നാം നൂറാൾക്കൂട്ടങ്ങളായി വെയിലത്ത് നടക്കുന്നു.
എല്ലാവർക്കുമായിട്ടുള്ള മുറിയിലേക്ക് തുറക്കുന്ന
പാതിതുറന്ന കതകാകുന്നു ഓരോ മനുഷ്യനും.
നമുക്കുതാഴെയായി അറ്റമില്ലാത്ത നിലം.
മരങ്ങൾക്കിടയിൽ വെള്ളം വെട്ടിത്തിളങ്ങുന്നു.
തടാകം ഭൂമിക്കുള്ളിലേക്കുള്ള ജാലകമാകുന്നു.
പരിഭാഷകന്റെ കുറിപ്പ്: കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഞാൻ നിരന്തരം സന്ദർശിക്കുന്ന കാവ്യലോകങ്ങളിൽ ഒന്ന് സ്വീഡിഷ് കവിയായ റ്റൊമാസ് ട്രാൻസ്ട്രോമറുടേതാണ്. രാത്രിയിൽ, നിശബ്ദതയിൽ തനിച്ചായിരിക്കുന്ന വേളകളിൽ വായിക്കാനെടുക്കേണ്ട കവിതകളെന്നാണു തേജു കോൾ ട്രാൻസ്ട്രോമർ കവിതകളെപ്പറ്റി പറയുന്നത്. അത്തരം സന്ദർഭങ്ങളിൽ ട്രാൻസ്ട്രോമറെ വായിക്കാനെടുക്കാനാണു എനിക്കും താല്പര്യം. എന്തെന്നാൽ ആ കവിതകളിൽ മിക്കതിന്റെയും നിഗൂഢസ്വഭാവം ഏറ്റവും ആസ്വാദ്യമാകുന്നത് ഇത്തരം വേളകളിലാണ്.
എന്നാൽ കവിതയിലെ നിഗൂഢതയുടെ ആവശ്യകതയെപ്പറ്റി സ്റ്റെഫാൻ മല്ലാർമെ അഭിപ്രായപ്പെട്ടതു പോലെ യാഥാർത്ഥ്യത്തിൽ നിന്നും അകന്നുനിന്നുകൊണ്ടുള്ള നിഗൂഢതയല്ല ട്രാൻസ്ട്രോമർ കവിതകളുടേത്. യാഥാർത്ഥ്യങ്ങളോടുള്ള ബന്ധം വിച്ഛേദിക്കാതെ, ഒരേസമയം ലളിതമെന്നും സങ്കീർണ്ണമെന്നുമുള്ള തോന്നലുണ്ടാക്കാൻ ട്രാൻസ്ട്രോമർ കവിതകൾക്കു സാധിക്കുന്നു. റോബർട്ട് ബ്ലൈ, പാറ്റി ക്രേൻ, റോബിൻ റോബെർട്ട്സൺ, റോബിൻ ഫുൾട്ടൺ എന്നിവരുടെ ഇംഗ്ലീഷ് പരിഭാഷകളെ അടിസ്ഥാനമാക്കിയാണ് ട്രാൻസ്ട്രോമറുടെ കവിതകൾ ഞാൻ മലയാളത്തിലേക്ക് മാറ്റിയിരിക്കുന്നത്. കൂടുതൽ കവിതകൾ ഇവിടെ നിന്നും വായിക്കാം

---
റ്റൊമാസ് ട്രാൻസ്ട്രോമർ: നൊബേൽ സമ്മാനജേതാവായ സ്വീഡിഷ് കവി.