Saturday, 31 August 2019

ബേ ദാവോ

അതിര്

എനിക്കു മറുതീരത്തേക്കു പോകണം.

പുഴയിലെ വെള്ളം ആകാശത്തിന്റെ നിറം മാറ്റുന്നു
അതെന്നെയും മാറ്റുന്നു.
ഞാൻ ഒഴുക്കിലാണ്
മിന്നലേറ്റു കത്തിയ മരംകണക്കെ
എന്റെ നിഴൽ പുഴയോരത്ത് നിൽക്കുന്നു.

എനിക്കു മറുതീരത്തെത്തണം.

മറുതീരത്തെ മരങ്ങളിൽ നിന്നും
ഏകാന്തയാം മരപ്രാവ് ഭയചകിതയായി
എനിക്കു നേരെ പറന്നുവരുന്നു.

ബേ ദാവോ (1949-): ചൈനീസ് കവി. മിസ്റ്റി പോയറ്റ്സ് എന്നു വിളിക്കപ്പെടുന്ന കവികളിൽ പ്രധാനി. ഇപ്പോൾ യുഎസിൽ താമസം. നൊബേൽ സമ്മാനം ലഭിക്കാൻ സാധ്യതയുള്ള എഴുത്തുകാരിൽ ഒരാൾ. ഈ കവിതയുടെ ഇംഗ്ലീഷ് പരിഭാഷ ഇവിടെ.

കൂടുതൽ മൊഴിമാറ്റങ്ങൾ ഇവിടെ നിന്നും വായിക്കാം

1992 ജുലൈ 21ന് വയനാട് ജില്ലയിലെ മീനങ്ങാടിയിൽ ജനനം. 'വെയിൽ' എന്ന പേരിൽ കവിതകളുടെ ചാപ്ബുക്ക് 2017ൽ പ്രസിദ്ധീകരിച്ചു. കൊച്ചിയിൽ താമസം. കൂടുതൽ അറിയാം »

Contact