Thursday, 22 August 2019

ബിയെൻ ശിലിൻ

ശകലം

പാലത്തിനു മുകളിൽ നിന്നു നിങ്ങൾ
കാഴ്ചയാസ്വദിക്കുന്നു;
ബാൽക്കണിയിൽ നിന്നും ഒരാൾ
നിങ്ങളെ നോക്കിനിൽക്കുന്നു.

നിലാവ് നിങ്ങളുടെ ജനലിനെ
മനോഹരമാക്കിതീർക്കുന്നു;
നിങ്ങൾ മറ്റൊരാളുടെ സ്വപ്നത്തെ
മനോഹരമാക്കിതീർക്കുന്നു.

ബിയെൻ ശിലിൻ (1910-2000): ചൈനീസ് കവിയും പരിഭാഷകനും. മിഷേൽ യേയുടെ ഇംഗ്ലീഷ് പരിഭാഷയെ അടിസ്ഥാനമാക്കിയാണ് ഈ മൊഴിമാറ്റം.
കൂടുതൽ കവിതകളുടെ മലയാള പരിഭാഷ ഇവിടെ ലഭ്യമാണ്.

1992 ജുലൈ 21ന് വയനാട് ജില്ലയിലെ മീനങ്ങാടിയിൽ ജനനം. 'വെയിൽ' എന്ന പേരിൽ കവിതകളുടെ ചാപ്ബുക്ക് 2017ൽ പ്രസിദ്ധീകരിച്ചു. കൊച്ചിയിൽ താമസം. കൂടുതൽ അറിയാം »

Contact