Sunday, 4 August 2019

റ്റൊമാസ് ട്രാൻസ്ട്രോമർ

മാർച്ച്‌ 1979

ഭാഷയില്ലാതെ, വെറും വാക്കുകളുമായി വരുന്നവരിൽ മടുത്ത്
മഞ്ഞുമൂടിയ തുരുത്തിലേക്ക് ഞാൻ ചേക്കേറി.
മെരുങ്ങാത്തവയ്ക്ക് വാക്കുകളില്ല.
എഴുതപ്പെടാത്ത താളുകൾ എല്ലാ വശങ്ങളിലേക്കും പടരുന്നു!
മഞ്ഞിൽ കലമാനിന്റെ കാലടിപ്പാടുകൾ ഞാൻ കണ്ടു.
ഭാഷയുണ്ട് എന്നാൽ വാക്കുകളില്ല.

: നൊബേൽ സമ്മാനജേതാവായ സ്വീഡിഷ് കവി.

റോബർട്ട് ബ്ലൈ, പാറ്റി ക്രേൻ, റോബിൻ റോബെർട്ട്സൺ, റോബിൻ ഫുൾട്ടൺ എന്നിവരുടെ ഇംഗ്ലീഷ് പരിഭാഷകളെ അടിസ്ഥാനമാക്കിയാണ് ട്രാൻസ്ട്രോമറുടെ കവിതകൾ ഞാൻ മലയാളത്തിലേക്ക് മാറ്റിയിരിക്കുന്നത്. കൂടുതൽ കവിതകൾ ഇവിടെ നിന്നും വായിക്കാം. ചില സന്ദർഭങ്ങളിൽ യാഥാർത്ഥ സ്വീഡിഷ് പതിപ്പുമായി ഒത്തുനോക്കുകയും ചെയ്തു.

1992 ജുലൈ 21ന് വയനാട് ജില്ലയിലെ മീനങ്ങാടിയിൽ ജനനം. 'വെയിൽ' എന്ന പേരിൽ കവിതകളുടെ ചാപ്ബുക്ക് 2017ൽ പ്രസിദ്ധീകരിച്ചു. കൊച്ചിയിൽ താമസം. കൂടുതൽ അറിയാം »

Contact