Saturday, 31 August 2019

സി.പി കവാഫി

ശരീരമേ, ഓർമ്മിച്ചാലും

ശരീരമേ, ഓർമ്മിച്ചാലും. എത്ര നീ സ്നേഹിക്കപ്പെട്ടു
എന്നു മാത്രമല്ല, എത്ര കിടപ്പറകളിൽ കിടന്നു എന്നതു മാത്രമല്ല.
നിന്നെ നോക്കിയ കണ്ണുകളിൽ തിളങ്ങിയ,
ശബ്ദത്തിന്റെ ഇടർച്ചയിലറിഞ്ഞ —എന്നാൽ
ചില തടസ്സങ്ങളാൽ നഷ്ടമായ കാമാഭിലാഷങ്ങളോർത്താലും.
ഇപ്പോഴതെല്ലാം കഴിഞ്ഞ കാലത്തേതായിരിക്കുന്നു.
ആ മോഹങ്ങൾക്കെല്ലാം നീ ഏറെക്കുറെ വഴങ്ങിയെന്നും തോന്നുന്നു.
ശരീരമേ, ഓർമ്മിച്ചാലും. നിന്നെ മോഹിച്ചുനോക്കിയ
കണ്ണുകളിലതെങ്ങനെ തിളങ്ങിയെന്ന്,
നിനക്കായുള്ള മൊഴികളിൽ അതെങ്ങനെ
ഇടറിയെന്ന്. ശരീരമേ, ഓർമ്മിച്ചാലും.

കോൺസ്റ്റാന്റിൻ പീറ്റർ കവാഫി: (1863-1933): ഗ്രീക്ക് കവി. ഇരുപതാം നൂറ്റാണ്ടിലെ യൂറോപ്യൻ കവികളിൽ പ്രധാനി. ഗ്രീക്ക് ചരിത്രവും മിഥോളജിയും പശ്ചാത്തലമായി വരുന്ന നിരവധി കവിതകൾ അദ്ദേഹത്തിന്റേതായുണ്ട്. തത്ത്വചിന്തയും സ്വവർഗാനുരാഗവുമാണ് കവാഫി കവിതകളുടെ മറ്റു പ്രധാന വിഷയങ്ങൾ. 

കൂടുതൽ മൊഴിമാറ്റകവിതകൾ ഇവിടെ വായിക്കാം

1992 ജുലൈ 21ന് വയനാട് ജില്ലയിലെ മീനങ്ങാടിയിൽ ജനനം. 'വെയിൽ' എന്ന പേരിൽ കവിതകളുടെ ചാപ്ബുക്ക് 2017ൽ പ്രസിദ്ധീകരിച്ചു. കൊച്ചിയിൽ താമസം. കൂടുതൽ അറിയാം »

Contact