Saturday, 31 August 2019

ബേ ദാവോ

കാൽവയ്പ്

മേച്ചിൽപ്പുറത്ത് വീഴുന്ന പഗോഡയുടെ നിഴൽ
ഒരു ചൂണ്ടികാണിക്കലാകുന്നു;
ചിലപ്പോൾ നിന്നിലേക്ക്,  ചിലപ്പോൾ എന്നിലേക്ക്.
വേർപിരിയാനായാലും വീണ്ടുമടുക്കാനായാലും
ഒരൊറ്റ കാൽവയ്പ്പകലത്തിൽ നാം,
എല്ലായ്പ്പോഴും ഇതുതന്നെ ആവർത്തിക്കുന്ന കാര്യം.
വെറുക്കപ്പെട്ടവ വെറും ഒരു കാൽവയ്പകലെ
ഭീതിയുടെ അടിത്തറമേൽ നിന്നാടുന്നു ആകാശം.
എല്ലാ ദിക്കിലേക്കും തുറന്നിട്ട ജാലകങ്ങളുമായി ഒരു കെട്ടിടം
നാമതിനു അകത്തോ പുറത്തോ ജീവിക്കുന്നു:
മരണം ഒരു കാൽവയ്പകലെ.
ചുവരിനോട് സംസാരിക്കേണ്ടത് എങ്ങനെയെന്നു
കുഞ്ഞുങ്ങൾ പഠിച്ചിരിക്കുന്നു
ഈ നഗരത്തിന്റെ ചരിത്രം ഒരു വയസ്സന്റെ
ഹൃദയത്തിൽ അടച്ചുവെച്ചിരിക്കുന്നു:
വാർദ്ധക്യദൈന്യത ഒരു കാൽവയ്പകലെ.

ബേ ദാവോ (1949-): ചൈനീസ് കവി. മിസ്റ്റി പോയറ്റ്സ് എന്നു വിളിക്കപ്പെടുന്ന കവികളിൽ പ്രധാനി. ഇപ്പോൾ യുഎസിൽ താമസം. നൊബേൽ സമ്മാനം ലഭിക്കാൻ സാധ്യതയുള്ള എഴുത്തുകാരിൽ ഒരാൾ.

കൂടുതൽ മൊഴിമാറ്റങ്ങൾ ഇവിടെ നിന്നും വായിക്കാം

1992 ജുലൈ 21ന് വയനാട് ജില്ലയിലെ മീനങ്ങാടിയിൽ ജനനം. 'വെയിൽ' എന്ന പേരിൽ കവിതകളുടെ ചാപ്ബുക്ക് 2017ൽ പ്രസിദ്ധീകരിച്ചു. കൊച്ചിയിൽ താമസം. കൂടുതൽ അറിയാം »

Contact