Tuesday, 10 September 2019

കാൾ സാൻഡ്ബർഗ്

പുല്ല്

ഓസ്റ്റർലിറ്റ്സിലും വാട്ടർലൂവിലും ശവങ്ങൾ അട്ടിയായി കൂട്ടിയിടുക.
അവയ്ക്കുമേൽ മൺകോരിയിടുക, ഇനിയെന്നെ എന്റെ പണിയെടുക്കാൻ വിടുക—
ഞാൻ പുല്ല്, ഞാനെല്ലാം മൂടിവെക്കുന്നു.

ഗെറ്റിസ്ബർഗിൽ അവ ഉയരത്തിൽ കൂട്ടിയിടുക.
വൈപ്രസ്സിലും വെർഡൂണിലും അവ കൂട്ടിയിട്ടേക്കുക.
അവയ്ക്കുമേൽ മണ്ണിടുക, എന്നെ എന്റെ പണിയെടുക്കാൻ വിടുക.

രണ്ട് വർഷം, പത്ത് വർഷം
പിന്നെ യാത്രക്കാർ കണ്ടക്റ്ററോട് ചോദിക്കുകയായി:
ഇതേതാണ് സ്ഥലം?
നാമിപ്പോൾ എവിടെയാണ്?

ഞാനാണ് പുല്ല്,
എന്നെ എന്റെ പണിയെടുക്കാൻ വിടുക.

കാൾ സാൻഡ്ബർഗ് (1878-1967): അമേരിക്കൻ കവി.  മൂന്ന് തവണ കവിതയ്ക്കുള്ള പുലിറ്റ്സർ പ്രൈസ് ലഭിച്ചു. സാൻഡ്ബർഗ് എഴുതിയ എബ്രഹാം ലിങ്കന്റെ ജീവചരിത്രം ഏറെ പ്രസിദ്ധമാണ്. 

കൂടുതൽ കവിതാപരിഭാഷകൾ ഇവിടെ വായിക്കാം 

1992 ജുലൈ 21ന് വയനാട് ജില്ലയിലെ മീനങ്ങാടിയിൽ ജനനം. 'വെയിൽ' എന്ന പേരിൽ കവിതകളുടെ ചാപ്ബുക്ക് 2017ൽ പ്രസിദ്ധീകരിച്ചു. കൊച്ചിയിൽ താമസം. കൂടുതൽ അറിയാം »

Contact