Wednesday, 18 September 2019

റ്റൊമാസ് ട്രാൻസ്ട്രോമർ

ഓർമ്മകൾ എന്നെ നോക്കി

ഒരു ജൂൺ പുലരി, ഉണരാനുള്ള നേരമായില്ല
മറ്റൊരു ഉറക്കത്തിനോ ഇനി നേരവുമില്ല.

എനിക്കു പുറത്തുപോകണം— പച്ചപ്പിൽ ഓർമ്മകൾ
തിങ്ങുന്നു, അവയുടെ നോട്ടമെന്നെ പിന്തുടരുന്നു.

അവയാകട്ടെ കാഴ്ചയിൽപ്പെടുന്നുമില്ല, അത്രത്തോളമവ
പശ്ചാത്തലത്തോട് ലയിച്ചിരിക്കുന്നു, ശരിക്കും ഓന്തുകൾ!

ചെകിടടപ്പിക്കും വിധത്തിൽ കിളിക്കരച്ചിലുണ്ടെങ്കിലും 
അവ ശ്വസിക്കുന്നതെനിക്കു കേൾക്കാം, അത്രത്തോളം അടുത്താണവ.

റ്റൊമാസ് ട്രാൻസ്ട്രോമർ (1931-2015): നൊബേൽ സമ്മാനജേതാവായ സ്വീഡിഷ് കവി.

കൂടുതൽ മൊഴിമാറ്റങ്ങൾ ഇവിടെ നിന്നും വായിക്കാം.

1992 ജുലൈ 21ന് വയനാട് ജില്ലയിലെ മീനങ്ങാടിയിൽ ജനനം. 'വെയിൽ' എന്ന പേരിൽ കവിതകളുടെ ചാപ്ബുക്ക് 2017ൽ പ്രസിദ്ധീകരിച്ചു. കൊച്ചിയിൽ താമസം. കൂടുതൽ അറിയാം »

Contact