Wednesday, 4 September 2019

ലിഡിയ ഡേവിസ്

ആണുങ്ങൾ

ലോകത്ത് ആണുങ്ങളുമുണ്ട്. ചിലപ്പോൾ നാമത് മറക്കുന്നു, പെണ്ണുങ്ങൾ മാത്രമേയുള്ളെന്നു കരുതുന്നു. എതിർപ്പൊന്നും കാണിക്കാത്ത പെണ്ണുങ്ങളുടെ അനന്തമാം കുന്നുകളും സമതലങ്ങളും. ചെറിയ തമാശകളൊക്കെ പറഞ്ഞ്, പരസ്പരം സമാധാനിപ്പിച്ച്‌ നമ്മുടെ ജീവിതം പെട്ടെന്നു കടന്നുപോകുന്നു. എന്നാലത് ശരിയാണ്, ഇടയ്ക്ക് ഒരുത്തൻ പൈൻമരം പോലെ നമുക്കിടയിൽ പൊന്തുന്നു, നമ്മെ വന്യമായി നോക്കുന്നു. വലിയ കൂട്ടങ്ങളായി നമ്മെ പറഞ്ഞയക്കുന്നു. അവൻ പോകുംവരെ  ഗുഹകളിലും മലയിടുക്കുകളിലും നമുക്ക് ഒളിക്കേണ്ടി വരുന്നു.

ലിഡിയ ഡേവിസ്: അമേരിക്കൻ എഴുത്തുകാരിയും വിവർത്തകയും. മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്‌കാര ജേതാവ്. സംക്ഷിപ്തരൂപത്തിലുള്ള ഇവരുടെ കഥകൾ മിക്കതും കവിതയോട് ചേർന്നു നിൽക്കുന്നവയാണ്. ലിഡിയയുടെ 'മാഡം ബോവറി', 'സ്വാൻസ് വേ' വിവർത്തനങ്ങൾ ശ്രദ്ധേയമാണ്. 

കൂടുതൽ പരിഭാഷകൾ ഇവിടെ വായിക്കാം 

1992 ജുലൈ 21ന് വയനാട് ജില്ലയിലെ മീനങ്ങാടിയിൽ ജനനം. 'വെയിൽ' എന്ന പേരിൽ കവിതകളുടെ ചാപ്ബുക്ക് 2017ൽ പ്രസിദ്ധീകരിച്ചു. കൊച്ചിയിൽ താമസം. കൂടുതൽ അറിയാം »

Contact