Thursday, 19 September 2019

റ്റൊമാസ് ട്രാൻസ്ട്രോമർ

ഒക്റ്റോബർ കുറിപ്പ്

തുരുമ്പിൻപാടുകളുമായി ഒരു നൗക.
ഈ വിദൂര തുരുത്തിൽ അതെന്തു ചെയ്യുകയാണ്?
ഭീമാകാരമായൊരു വിളക്ക്, തണുപ്പിൽ കെട്ടുകിടക്കുന്നു.
ആർക്കെങ്കിലും പോകണമെങ്കിൽ
മറ്റൊരു തീരത്തേക്കുള്ള  സൂചനകളുമായി
കടുംനിറങ്ങളിൽ മരങ്ങൾ നിൽക്കുന്നു.

തിരികെ പോരുമ്പോൾ, പുൽത്തകിടിൽ
മുളച്ചുപൊന്തിയ കൂണുകൾ കണ്ടു.
ഏറെക്കാലമായി താഴെയിരുട്ടിൽ
ഏങ്ങിക്കരയുന്നയാരുടെയെങ്കിലും
സഹായംതേടും വിരലുകളാകാം അവ.
                നാം മണ്ണിന്റേതാകുന്നു.

റ്റൊമാസ് ട്രാൻസ്ട്രോമർ(1931-2015): നൊബേൽ സമ്മാനജേതാവായ സ്വീഡിഷ് കവി.

കൂടുതൽ മൊഴിമാറ്റങ്ങൾ ഇവിടെ നിന്നും വായിക്കാം.

1992 ജുലൈ 21ന് വയനാട് ജില്ലയിലെ മീനങ്ങാടിയിൽ ജനനം. 'വെയിൽ' എന്ന പേരിൽ കവിതകളുടെ ചാപ്ബുക്ക് 2017ൽ പ്രസിദ്ധീകരിച്ചു. കൊച്ചിയിൽ താമസം. കൂടുതൽ അറിയാം »

Contact