Saturday, 21 September 2019

റ്റൊമാസ് ട്രാൻസ്ട്രോമർ

മഞ്ഞുവീഴുന്നു

ശവസംസ്ക്കാരചടങ്ങുകളുടെ
എണ്ണം കൂടിക്കൂടി വരുന്നു
നാം നഗരത്തോട് അടുക്കുമ്പോഴുള്ള
ട്രാഫിക് സിഗ്നലുകൾ പോലെ.

നീളമേറിയ നിഴലുകളുടെ നാട്ടിൽ
ആയിരക്കണക്കിനാളുകൾ
നോക്കിനിൽക്കുന്നു.

ഒരു പാലം സ്വയമുണ്ടായിവരുന്നു
പതിയെ
ശൂന്യാകാശത്തേക്കുയരുന്നു.

റ്റൊമാസ് ട്രാൻസ്ട്രോമർ: നൊബേൽ സമ്മാനജേതാവായ സ്വീഡിഷ് കവി.

റോബർട്ട് ബ്ലൈ, പാറ്റി ക്രേൻ, റോബിൻ റോബെർട്ട്സൺ, റോബിൻ ഫുൾട്ടൺ എന്നിവരുടെ ഇംഗ്ലീഷ് പരിഭാഷകളെ അടിസ്ഥാനമാക്കിയാണ് ട്രാൻസ്ട്രോമറുടെ കവിതകൾ ഞാൻ മലയാളത്തിലേക്ക് മാറ്റിയിരിക്കുന്നത്. കൂടുതൽ കവിതകൾ ഇവിടെ നിന്നും വായിക്കാം. 

1992 ജുലൈ 21ന് വയനാട് ജില്ലയിലെ മീനങ്ങാടിയിൽ ജനനം. 'വെയിൽ' എന്ന പേരിൽ കവിതകളുടെ ചാപ്ബുക്ക് 2017ൽ പ്രസിദ്ധീകരിച്ചു. കൊച്ചിയിൽ താമസം. കൂടുതൽ അറിയാം »

Contact