Sunday, 15 September 2019

വിസ്ലാവ ഷിംബോർസ്ക

മൂന്ന് അതിവിചിത്രപദങ്ങൾ

ഭാവി എന്നു ഞാൻ ഉച്ചരിക്കുമ്പോൾ,
അതിന്റെ ആദ്യസ്വരം അതിനോടകം
ഭൂതകാലത്തിലേതാകുന്നു.

നിശബ്ദത എന്നു ഞാൻ ഉച്ചരിക്കുമ്പോൾ,
നിശബ്ദത ഞാൻ ഇല്ലാതാക്കുന്നു.

ഒന്നുമില്ല എന്നു ഞാൻ ഉച്ചരിക്കുമ്പോൾ,
ഇല്ലാത്തവയ്ക്ക് ഉൾക്കൊള്ളാനാവത്തതെന്തോ
ഞാൻ സൃഷ്ടിക്കുന്നു.

വിസ്ലാവ ഷിംബോർസ്ക (1923-2012): നൊബേൽ സമ്മാനജേതാവായ പോളിഷ് കവി.

1992 ജുലൈ 21ന് വയനാട് ജില്ലയിലെ മീനങ്ങാടിയിൽ ജനനം. 'വെയിൽ' എന്ന പേരിൽ കവിതകളുടെ ചാപ്ബുക്ക് 2017ൽ പ്രസിദ്ധീകരിച്ചു. കൊച്ചിയിൽ താമസം. കൂടുതൽ അറിയാം »

Contact