റോബ്ബർട്ടോ ഹുവാറോസ്
ലംബകവിത 2
ചിലപ്പോൾ രാത്രി നമുക്കിടം നൽകാതെ
ശിലാഖണ്ഡങ്ങളെ പോലെ
ഉറഞ്ഞുപോകുന്നു.
നമ്മുടെ മരണത്തെ പ്രതിരോധിക്കാനായി
എന്റെ കൈയ്ക്കപ്പോൾ
നിന്നെ തൊടാനാകില്ല.
നമ്മുടെ സാന്നിധ്യം ഉറപ്പുവരുത്താനായി
എനിക്കെന്നെ പോലും തൊടാനാകില്ല.
അതേശിലയിൽ നിന്നുണ്ടാകുന്ന ഒരു ഞരമ്പ്
എന്നെ എന്റെ ചിന്തയിൽ നിന്നും വേർപെടുത്തുന്നു.
ഈ വിധം രാത്രി നമ്മുടെ ആദ്യത്തെ
കല്ലറയായി മാറുന്നു.
റോബ്ബർട്ടോ ഹുവാറോസ്(1925–1995): അർജന്റീനക്കാരനായ കവി. ലംബകവിത എന്ന ഒരൊറ്റ തലക്കെട്ടിലായിരുന്നു ഇദ്ദേഹം കവിതകളെല്ലാം എഴുതിയത്.
കൂടുതൽ കവിതകളുടെ മലയാള പരിഭാഷ ഇവിടെ വായിക്കാം