Sunday, 15 September 2019

മഹ്മൂദ് ദർവീഷ്

വാക്കുകൾ

എന്റെ വാക്കുകൾ
ഗോതമ്പായിരുന്നപ്പോൾ, 
ഞാൻ ഭൂമി. 

എന്റെ വാക്കുകൾ
ഇടിമുഴക്കമായിരുന്നപ്പോൾ,
ഞാൻ കൊടുങ്കാറ്റ്.

എന്റെ വാക്കുകൾ
കല്ലായിരുന്നപ്പോൾ,
ഞാൻ പുഴ.

എന്റെ വാക്കുകൾ
തേനായപ്പോൾ
ഈച്ചകളെന്റെ വായമൂടി.

മഹ്മൂദ് ദർവീഷ് (1941-2008): പലസ്തീനിയൻ കവി. മുപ്പതിലേറെ കവിതാസമാഹാരങ്ങൾ. ലെനിൻ പീസ് പ്രൈസ്, ലോട്ടസ് പ്രൈസ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 

1992 ജുലൈ 21ന് വയനാട് ജില്ലയിലെ മീനങ്ങാടിയിൽ ജനനം. 'വെയിൽ' എന്ന പേരിൽ കവിതകളുടെ ചാപ്ബുക്ക് 2017ൽ പ്രസിദ്ധീകരിച്ചു. കൊച്ചിയിൽ താമസം. കൂടുതൽ അറിയാം »

Contact