Tuesday, 15 October 2019

പാബ്ലോ നെരൂദ

നിന്റെ പാദങ്ങൾ

നിന്റെ മുഖത്തേക്കു നോക്കാനാവാതെ വരുമ്പോൾ
നിന്റെ പാദങ്ങളിലേക്കു ഞാൻ നോക്കുന്നു.

കമാനരൂപത്തിലെല്ലുള്ള നിന്റെ പാദങ്ങൾ,
നിന്റെ ഉറച്ച കുഞ്ഞുപാദങ്ങൾ.

എനിക്കറിയാം അവ നിന്നെ താങ്ങിനിർത്തുന്നു,
നിന്റെ മിതഭാരം അവയ്ക്കുമേൽ
ഉയർന്നു നിൽക്കുന്നു.

നിന്റെ അരക്കെട്ട്, മുലകൾ,
കരിഞ്ചുവപ്പായ മുലഞെട്ടുകൾ,
കടാക്ഷങ്ങൾ പറന്നകലുന്ന
നിന്റെ കൺകുഴികൾ,
കനിപോൽ തുടുത്ത വദനം,
നിന്റെ ചെമ്പൻ കുറുനിരകൾ,
എന്റെ കുഞ്ഞുഗോപുരം.

പക്ഷേ നിന്റെ പാദങ്ങളെനിക്കേറെ പ്രിയം
എന്തെന്നാൽ  അവ മണ്ണിലൂടെ കാറ്റിലൂടെ
വെള്ളത്തിലൂടെ നടന്നിരിക്കുന്നു,
എന്നെ കണ്ടെത്തുവോളം.

പാബ്ലോ നെരൂദ ((ജൂലൈ 12, 1904 - സെപ്റ്റംബർ 23, 1973): നൊബേൽ സമ്മാനജേതാവായ ചിലിയൻ കവി. ഒട്ടേറെ ഭാഷകളിൽ പരിഭാഷ ചെയ്യപ്പെട്ട നെരൂദ, ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനം ചെലുത്തിയ കവികളിൽ ഒരാളായി കരുതപ്പെടുന്നു.

1992 ജുലൈ 21ന് വയനാട് ജില്ലയിലെ മീനങ്ങാടിയിൽ ജനനം. 'വെയിൽ' എന്ന പേരിൽ കവിതകളുടെ ചാപ്ബുക്ക് 2017ൽ പ്രസിദ്ധീകരിച്ചു. കൊച്ചിയിൽ താമസം. കൂടുതൽ അറിയാം »

Contact