കവിത

കല്ല്

പ്രളയത്തിൽ തകർന്ന അമ്പലത്തിൽ
നിന്നും ഒലിച്ചുപോയ വിഗ്രഹം
മറ്റൊരുനാട്ടിൽ മണ്ണടിഞ്ഞുകിടന്നു.

പാറപ്പൊട്ടിയുണ്ടായ കല്ല്
കൊത്തിയുണ്ടാക്കിയ വിഗ്രഹം
കല്ല് പൊടിഞ്ഞുണ്ടായ മണ്ണിൽ കിടന്നു.

കല്ല് വീണ്ടും കല്ലായിത്തീർന്നു.