കവിത

നഖം

നഖം നിർത്താതെ
വളർന്നീടുന്നു.

പൂർണമായും
നഖചായം പൂശി
മറച്ചാലും
നഗ്‌നതയെ തേടുന്നു.

വെട്ടിയോതുക്കുംതോറും
ചിന്തകളെന്നപോലെ
നീണ്ടുവരുന്നു.

ചിന്തകൾക്കിടയിലാകട്ടെ
നഖംകടി ശീലമാകുന്നു.