കവിത

പനി

മഴയെ വിലക്കിയ അമ്മേ,
വൈദ്യനെ തേടിയ അച്ഛാ,
പൊള്ളുന്ന നെറ്റിയിൽ
കൈവെച്ച പെങ്ങളേ,

          പനിയല്ല.

മുടിയിഴകളെ തഴുകിയും
മേനിയെ പുണർന്നും
മഴ നൽകിയ
ഹൃദയത്തിന്റെ ചൂടാണ്.

നിങ്ങൾക്കറിയാമോ?
മഴയുടെ മനസ്സൊരു
മരുഭൂമിയും,
ശരീരം സമുദ്രവുമാണ്.