കവിത

വന്നുപോകുന്നു

രാത്രിമഴ. വിജനമാം പാത.
തെരുവുവിളക്കിൽ നിന്നും
പൊഴിയുന്നു വെളിച്ചം—
ഷവറിൽ നിന്നുള്ള വെള്ളംപോലെ.

നടന്നെത്തുന്ന എനിക്കു പുറകെ
എന്റെ നിഴൽ വരുന്നു,
വഴിവിളക്കിൻ കീഴിൽ അതെനിക്കൊപ്പം,
പിന്നെ നിഴലെന്നെ നയിച്ചുനീങ്ങുന്നു.

ഇപ്പോഴത് പതിയെ ഇരുളിൽ
അലിഞ്ഞില്ലാതാകുന്നു.
വിജനമാം പാത. രാത്രിമഴ.
നിഴൽതുണയില്ലാതെ ഞാൻ.