കവിത

വെള്ളം

പ്രളയാനന്തരം പുഴവെള്ളത്തിൻ ഒരു പങ്ക്
വയൽവക്കത്തെ കുഴിയിൽ കെട്ടിക്കിടന്നു.

കൂട്ടംതെറ്റിപ്പോയ ഒരാളെപ്പോലെ
പുഴയിലേക്കുള്ള വഴിയറിയാതെ.

തന്നെത്തേടിയെത്തും
പ്രളയത്തെ കാത്തു മുഷിഞ്ഞു

ഒടുവിൽ  മണ്ണിന്നാഴം തേടി.