കവിത

വിത്ത്

പലനിലക്കെട്ടിടങ്ങൾക്കിടയിൽ
വെട്ടിമാറ്റപ്പെടാതെ ശേഷിച്ച മരം,

മരത്തിന്റെ ചില്ലകളിൽ അങ്ങിങ്ങായി കായ്കൾ,

കായ്കൾക്കുള്ളിൽ വിത്തുകൾ —
ഭൂമിയുടെ ഗർഭത്തിൽ കാടിന്റേതെന്നപോലെ.