വാക്കുകൾ

വാക്കുകൾ സുജീഷ് കവിത
ദേശാടനക്കിളികൾ
വന്നതെവിടെനിന്നോ അവിടേക്ക്
തിരികെ പോകുന്നു, ഇപ്പോൾ
എന്റെ ഭാഷയിലെ വാക്കുകളും.

പലതരം കിളിത്തൂവലുകൾ
പെറുക്കിക്കൂട്ടി ചിറകുണ്ടാക്കിയിരുന്ന
കുട്ടിയായിരുന്നു ഞാൻ.

കണ്ടുകിട്ടുന്ന വാക്കുകൾ കൂട്ടിത്തുന്നി
ഞാനെന്നെ ആവിഷ്ക്കരിക്കുകയാണ്,
അതിന്റെ ഇഴകൾക്കിടയിലെ
വിടവിലൂടെ നോക്കുമ്പോൾ—

നിങ്ങൾ
ഭാഷയെത്താത്തൊരു
കുഞ്ഞിനെ കാണുന്നു.

*പി. രാമന്റെ 'ഭാഷയും കുഞ്ഞും' ഓർമ്മയിൽ