എന്താണ് തിരയേണ്ടത്?

Wednesday, 10 June 2020

ഏപ്രിലും മൗനവും ― റ്റൊമാസ് ട്രാൻസ്ട്രോമർ

നൊബേൽ പ്രൈസ് ജേതാവായ സ്വീഡിഷ് കവി റ്റൊമാസ് ട്രാൻസ്ട്രോമറുടെ April and Silence എന്ന കവിതയുടെ മലയാള പാഠാന്തരം
റ്റൊമാസ് ട്രാൻസ്ട്രോമർ
റ്റൊമാസ് ട്രാൻസ്ട്രോമർ

വസന്തം വിജനമായി കിടന്നു.
ഒന്നും പ്രതിഫലിപ്പിക്കാതെ
എനിക്കരികിലൂടെ ഒഴുകുകയാണ്
ഇരുണ്ടവയലറ്റ് നിറത്തിൽ ഒരു തോട്.

ചില മഞ്ഞപൂവുകൾ മാത്രം
തിളങ്ങിനിൽക്കുന്നു.

വയലിൻ അതിന്റെ
കറുത്ത പെട്ടിയിലെന്നപോലെ
എന്റെ നിഴലിൽ ഞാൻ
വഹിക്കപ്പെടുന്നു.

എനിക്കു പറയാനുള്ള ഒരേയൊരു കാര്യം
എത്താനാകാത്തിടത്തു നിന്നു മിന്നുന്നു
—പലിശക്കാരന്റെ കൈവശമുള്ള
പണയപ്പണ്ടം പോലെ.

'April and Silence' by Tomas Tranströmer
കവിതകളും പരിഭാഷകളും ഉൾക്കൊള്ളുന്ന ഈ ഇടത്തിൻ്റെ നിലനിൽപ്പിനായി വായനക്കാരും സുഹൃത്തുക്കളുമായ നിങ്ങളുടെ പിന്തുണ ആവശ്യമുണ്ട്. ചെറുതോ വലുതോ ആകട്ടെ നിങ്ങൾ നൽകുന്ന സാമ്പത്തിക പിന്തുണ ഈ സംരംഭത്തിനു നിൽനിൽക്കാനുള്ള ഇന്ധനമാണ്.

കവിതകൾ →

തരം