എന്താണ് തിരയേണ്ടത്?

Thursday, 11 June 2020

ബൊനാഡിന്റെ നഗ്നചിത്രങ്ങൾ ― റെയ്മണ്ട് കാർവർ

അമേരിക്കൻ കവിയും കഥാകൃത്തുമായ റെയ്മണ്ട് കാർവറുടെ Bonnard's Nudes എന്ന കവിതയുടെ മലയാള പാഠാന്തരം
റെയ്മണ്ട് കാർവർ
റെയ്മണ്ട് കാർവർ

അയാളുടെ ഭാര്യ. നാൽപ്പതുവർഷം അയാളവളെ വരച്ചു.
വീണ്ടും വീണ്ടും. ആദ്യചിത്രത്തിലെ അതേ യുവനഗ്നതന്നെ
ഒടുവിലത്തേതിലും. അയാളുടെ ഭാര്യ.

അയാളവളുടെ യുവത്വം ഓർത്തിരുന്നപോലെ. അവൾ
യൗവനയുക്തയായിരുന്നപോലെ. കുളിക്കുന്നവളായി.
തുണിയുടുക്കാതെ, കണ്ണാടിമേശയ്ക്ക് മുന്നിലിരിക്കുന്നവളായി.

മുലകൾക്കു താഴെ കൈവെച്ച് അയാളുടെ ഭാര്യ
പുറത്തെ പൂന്തോട്ടത്തിലേക്കു നോക്കുന്നു.
വെയിലതിനു നിറവും തീഷ്ണതയും പകരുന്നു.

ജീവനുള്ളവയെല്ലാം അവിടെ ശോഭിക്കുന്നു.
ഇളംപ്രായക്കാരി. കാതര. കൊതിപ്പിക്കുന്നവൾ.
അവൾ മരിച്ചപ്പോൾ, അല്പകാലംകൂടി അയാൾ വരതുടർന്നു.

കുറച്ചു പ്രകൃതിദൃശ്യങ്ങൾ. പിന്നെ ആയാളും മരിച്ചു.
അയാളെ അവൾക്കരികിൽ അടക്കം ചെയ്തു,
യൗവനയുക്തയായ ഭാര്യക്കരികിൽ.

"Bonnard's Nudes" from All of Us: The Collected Poems by Raymond Carver
Share:  
കവിതകളും പരിഭാഷകളും ഉൾക്കൊള്ളുന്ന ഈ ഇടത്തിൻ്റെ നിലനിൽപ്പിനായി വായനക്കാരും സുഹൃത്തുക്കളുമായ നിങ്ങളുടെ പിന്തുണ ആവശ്യമുണ്ട്. ചെറുതോ വലുതോ ആകട്ടെ നിങ്ങൾ നൽകുന്ന സാമ്പത്തിക പിന്തുണ ഈ സംരംഭത്തിനു നിൽനിൽക്കാനുള്ള ഇന്ധനമാണ്.

കവിതകൾ →

തരം