പരിഭാഷ

മാർച്ച്‌ 1979 — റ്റൊമാസ് ട്രാൻസ്ട്രോമർ

റ്റൊമാസ് ട്രാൻസ്ട്രോമർ
റ്റൊമാസ് ട്രാൻസ്ട്രോമർ

ഭാഷയില്ലാതെ, വെറും വാക്കുകളുമായി വരുന്നവരിൽ മടുത്ത്
മഞ്ഞുമൂടിയ തുരുത്തിലേക്ക് ഞാൻ ചേക്കേറി.
മെരുങ്ങാത്തവയ്ക്ക് വാക്കുകളില്ല.
എഴുതപ്പെടാത്ത താളുകൾ എല്ലാ വശങ്ങളിലേക്കും പടരുന്നു!
മഞ്ഞിൽ കലമാനിന്റെ കാലടിപ്പാടുകൾ ഞാൻ കണ്ടു.
ഭാഷയുണ്ട് എന്നാൽ വാക്കുകളില്ല.