നിശ്ചലജീവിതം — എ.കെ രാമാനുജൻ

എ.കെ രാമാനുജൻ
എ.കെ രാമാനുജൻ

ഉച്ചഭക്ഷണശേഷം അവൾ
എന്നെവിട്ടുപോയതിൽപ്പിന്നെ
അൽപ്പനേരം ഞാൻ വായിക്കാനിരുന്നു.
എന്നാൽ വീണ്ടും അവിടേക്കുതന്നെ
നോക്കാൻ തോന്നി,
കണ്ടു: പാതികഴിച്ച
സാൻഡ്‌വിച്ച്,
ബ്രെഡ്,
ലെറ്റൂസ്, സലാമി.
എല്ലാത്തിലും അവളുടെ
കടിയുടെ പാട്.

'Still Life' from The Collected Poems by A. K. Ramanujan