എന്താണ് തിരയേണ്ടത്?

Saturday, 13 June 2020

ഇണ ― റ്റൊമാസ് ട്രാൻസ്ട്രോമർ

നൊബേൽ പ്രൈസ് ജേതാവായ സ്വീഡിഷ് കവി റ്റൊമാസ് ട്രാൻസ്ട്രോമറുടെ The Couple എന്ന കവിതയുടെ മലയാള പാഠാന്തരം
റ്റൊമാസ് ട്രാൻസ്ട്രോമർ
റ്റൊമാസ് ട്രാൻസ്ട്രോമർ

അവർ ലൈറ്റണച്ചു, അതിന്റെ തെളിച്ചം
തെല്ലിടകൂടി തങ്ങിനിന്നു. ഇരുട്ടിന്റെ ഗ്ലാസ്സിൽ
ഒരു ഗുളിക അലിഞ്ഞില്ലാതാകുന്ന പോലെ.
പിന്നെ ഒരു ഉയർച്ച. ഹോട്ടൽ ചുമരുകൾ
രാത്രിവാനോളം ഉയരത്തിലായി.

പ്രണയചേഷ്ടകളടങ്ങി, അവരുറക്കമായി.
സ്കൂൾക്കുട്ടി വരയ്ക്കുന്ന ജലചായചിത്രത്തിൽ
ഇരുവർണ്ണങ്ങൾ ഇടകലരും പോലെ
അവരുടെ രഹസ്യകിനാവുകൾ കണ്ടുമുട്ടുകയായി.

ഇരുട്ട്, നിശബ്ദത. ഈ രാത്രി നഗരം
ഉൾവലിഞ്ഞു നിൽക്കുന്നു. ജനലുകളെല്ലാം അടച്ച്
വീടുകളെല്ലാം ഒത്തുചേർന്നു.
കൂട്ടംകൂടി അവർ കാത്തുനിൽക്കുന്നു.
ഭാവമേതുമില്ലാത്ത മുഖങ്ങളുമായി ഒരു കൂട്ടർ.

"The Couple" by Tomas Tranströmer
കവിതകളും പരിഭാഷകളും ഉൾക്കൊള്ളുന്ന ഈ ഇടത്തിൻ്റെ നിലനിൽപ്പിനായി വായനക്കാരും സുഹൃത്തുക്കളുമായ നിങ്ങളുടെ പിന്തുണ ആവശ്യമുണ്ട്. ചെറുതോ വലുതോ ആകട്ടെ നിങ്ങൾ നൽകുന്ന സാമ്പത്തിക പിന്തുണ ഈ സംരംഭത്തിനു നിൽനിൽക്കാനുള്ള ഇന്ധനമാണ്.

കവിതകൾ →

തരം