ശബ്ദങ്ങൾ — അന്തോണിയോ പോർച്ചിയ

അന്തോണിയോ പോർച്ചിയ
അന്തോണിയോ പോർച്ചിയ

എല്ലാം ഒഴിഞ്ഞതായി കണ്ട ഒരാൾക്കു എല്ലാത്തിലും നിറഞ്ഞിരിക്കുന്നത് എന്താണെന്നും കാണാനാകും.

*
നമുക്ക് ഓരോർത്തർക്കും അവരവരുടേതായ ലോകമുണ്ട്, എല്ലാവർക്കുമായിട്ട് ഒരു ലോകമില്ലതാനും.

*
വെളിച്ചം നിറഞ്ഞുനിൽക്കുന്നിടത്ത് നമ്മൾ ഒരു നിഴൽ പോലുമല്ല.

*
മരം തനിച്ചാണ്; മേഘവും തനിച്ചാണ്; ഞാൻ ഒറ്റയ്ക്കാകുമ്പോൾ എല്ലാം തനിച്ചാണ്.

*
നൂറ് വർഷങ്ങൾ ഒരു നിമിഷംകൊണ്ട് ഇല്ലാണ്ടാകും; ഒരു നിമിഷം ഒരു നിമിഷംകൊണ്ട് ഇല്ലാണ്ടാകുന്ന പോലെതന്നെ.

*
ഒന്നുമില്ലാത്തിടത്ത് വളരെ ചുരുക്കം ആളുകളാണ് എത്തിപ്പെടുന്നത്; അവിടേക്കുള്ള പാത നീളമേറിയതാണ്.

*
എന്റെ മൗനത്തിൽ എന്റെ ശബ്ദം മാത്രമാണ് ഇല്ലാത്തത്.

*
ഒരു കുഞ്ഞ് അവന്റെ കളിപ്പാട്ടം എടുത്തുകാണിക്കുന്നു; മുതിർന്നയാൾ അത് മറച്ചുവെക്കുന്നു.

*
നിനക്കെന്താണ് ഞാൻ തന്നതെന്നു എനിക്കറിയാം; പക്ഷേ എന്താണ് നീ കൈപ്പറ്റിയതെന്ന് എനിക്കറിയില്ല.

*
നിഴലുകൾ: ചിലത് ഒളിക്കുന്നു, ചിലത് വെളിപ്പെടുന്നു.

*
ഞാൻ സ്വർഗത്തിൽ പോകും, ഞാനെന്റെ നരകത്തെയും കൂടെക്കൂട്ടും. ഒറ്റയ്ക്ക് പോകില്ല.


From Voices by Antonio Porchia (1875-1939). 

പുതിയ എഴുത്തുകൾ

കവിതകൾ

പരിഭാഷകൾ

കവികൾ

കവിതാവിഷയങ്ങൾ