![]() |
യാന്നിസ് റിത്സോസ് |
ദുഃഖം അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നു.
ജനലഴികൾക്കപ്പുറം ഇലയില്ലാ ചില്ലകൾ.
ജനലരികിൽ നിങ്ങൾ തനിച്ച്.
വാതിലിൻ മുന്നിലൂടെ രാത്രി കടന്നുപോയി,
പ്രിയപ്പെട്ടവൾ വിട്ടുപോകും പോലെ— അവളുടെ
ഇടുപ്പിൽ മറ്റൊരാൾ ചുറ്റിപ്പിടിച്ചിരിക്കുന്നു.
ചന്ദ്രനോ, കെടുത്തിയ ബൾബ് പോലെ, നിശ്ചലം,
പാതയുടെ തിരിവിൽ, മരുന്നുകടയ്ക്ക് മുകളിൽ.