എന്താണ് തിരയേണ്ടത്?

Thursday, 11 June 2020

കഥകൾ ― ചാൾസ് സിമിക്

അമേരിക്കൻ കവി ചാൾസ് സിമികിന്റെ Stories എന്ന കവിതയുടെ മലയാള വിവർത്തനം
ചാൾസ് സിമിക്
ചാൾസ് സിമിക്

എത്ര ചെറുതായിരുന്നാലും
എല്ലാമതാതിന്റെ കഥകളെഴുതുന്നതിനാൽ,
ലോകമൊരു മഹത്തായ വലിയ പുസ്തകം
ഓരോ സമയത്തിനുമനുസരിച്ച്
ഓരോ ഏടിലേക്കും തുറക്കുന്നു,

അത്രയ്ക്കാഗ്രഹമെങ്കിൽ, നിങ്ങൾക്കും വായിക്കാം
ഉച്ചതിരിഞ്ഞനേരത്തെ നിശബ്ദതയിൽ
വെയിൽച്ചീളിന്റെ കഥ, കാണാതായൊരു
കുടുക്കിനെ മൂലയ്ക്കിരിക്കുന്ന കസേരക്കടിയിൽ
എങ്ങനെയത് കണ്ടെത്തുന്നെന്ന്,

അവളുടെ കറുത്ത ഉടുപ്പിന്റെ
പുറകിലുണ്ടായിരുന്ന ചെറുകുടുക്ക്,
കുടുക്കിട്ടുതരാമോയെന്നന്നവൾ ചോദിച്ചപ്പോൾ
അവളുടെ കഴുത്തിൽ തെരുതെരാ ഉമ്മവെച്ച്
അവളുടെ മുലകൾക്കായി നിങ്ങൾ പരതി.

'Stories' by Charles Simic
Share:  

കവിതകൾ →

തരം

Copyright © Sujeesh