എന്താണ് തിരയേണ്ടത്?

Saturday, 13 June 2020

പാത ― റ്റൊമാസ് ട്രാൻസ്ട്രോമർ

നൊബേൽ പ്രൈസ് ജേതാവായ സ്വീഡിഷ് കവി റ്റൊമാസ് ട്രാൻസ്ട്രോമറുടെ കവിതയുടെ മലയാള പാഠാന്തരം
റ്റൊമാസ് ട്രാൻസ്ട്രോമർ
റ്റൊമാസ് ട്രാൻസ്ട്രോമർ

രാത്രി രണ്ടുമണി: നിലാവ്. പാടത്തിനു നടുവിലായി
വന്നുനിർത്തിയിട്ട തീവണ്ടി. ചക്രവാളത്തിൽ
വിദൂരനഗരത്തിൽ നിന്നുള്ള തരിവെട്ടങ്ങൾ മിന്നിമങ്ങുന്നു.

കിനാവിന്റെ ആഴത്തിലേക്ക് പോകുന്നൊരാൾ
തിരിച്ചു മുറിയിലെത്തുമ്പോൾ
എവിടെയായിരുന്നു താനെന്നത് ഓർക്കാത്തതുപോലെ.

രോഗത്തിന്റെ കയത്തിലേക്കൊരാൾ വീഴുമ്പോൾ
അയാളുടെ ദിനങ്ങളെല്ലാം മിന്നിമങ്ങുന്ന തരിവെട്ടങ്ങളാകുന്ന പോലെ,
ചക്രവാളത്തിൽ തണുത്ത് മങ്ങി, ഒരു കൂട്ടം.

പൂർണ്ണമായും ചലനമറ്റ് കിടക്കുന്ന തീവണ്ടി.
രാത്രി രണ്ടുമണി: കനത്തനിലാവ്, ഏതാനും നക്ഷത്രങ്ങൾ.

"Track" by Tomas Tranströmer
കവിതകളും പരിഭാഷകളും ഉൾക്കൊള്ളുന്ന ഈ ഇടത്തിൻ്റെ നിലനിൽപ്പിനായി വായനക്കാരും സുഹൃത്തുക്കളുമായ നിങ്ങളുടെ പിന്തുണ ആവശ്യമുണ്ട്. ചെറുതോ വലുതോ ആകട്ടെ നിങ്ങൾ നൽകുന്ന സാമ്പത്തിക പിന്തുണ ഈ സംരംഭത്തിനു നിൽനിൽക്കാനുള്ള ഇന്ധനമാണ്.

കവിതകൾ →

തരം