എന്താണ് തിരയേണ്ടത്?

Monday, 8 June 2020

പുലരി ― യാന്നിസ് റിറ്റ്സോസ്

യാനിസ് റിറ്റ്സോസിന്റെ ഗ്രീക്ക് കവിത മലയാളത്തിൽ
യാനിസ് റിറ്റ്സോസ്
യാനിസ് റിറ്റ്സോസ്

അവൾ ജനവാതിൽ തുറന്നു
വിരിപ്പുകൾ പടിമേൽ വിരിച്ചിട്ടു
പകലിനെ നോക്കികണ്ടു.
ഒരു കിളി അവളുടെ കണ്ണിലേക്കു നോക്കിനിന്നു.
"ഞാൻ തനിച്ചാണ്" അവൾ അടക്കംപറഞ്ഞു.
"ഞാൻ ജീവിച്ചിരിക്കുന്നു".
അവൾ മുറിക്കകത്തേക്കുതിരിഞ്ഞു.
കണ്ണാടിയും ഒരുതരത്തിൽ ജനലാണ്.
അതിൽ നിന്നും ചാടിയാൽ ഞാൻ
എന്റെ കൈകളിൽതന്നെ വന്നുവീഴും.

"Morning"

കവിതകൾ →

കവിതകളും പരിഭാഷകളും ഉൾക്കൊള്ളുന്ന ഈ ഇടത്തിന്റെ നിലനിൽപ്പിനായി വായനക്കാരും സുഹൃത്തുക്കളുമായ നിങ്ങളുടെ പിന്തുണ ആവശ്യമുണ്ട്. ചെറുതോ വലുതോ ആകട്ടെ നിങ്ങൾ നൽകുന്ന സാമ്പത്തിക പിന്തുണ ഈ സംരംഭത്തിനു നിൽനിൽക്കാനുള്ള ഇന്ധനമാണ്.

തരം