മൂന്ന് അതിവിചിത്രപദങ്ങൾ — വിസ്ലാവ ഷിംബോർസ്ക

വിസ്ലാവ ഷിംബോർസ്ക
വിസ്ലാവ ഷിംബോർസ്ക

ഭാവി എന്നു ഞാൻ ഉച്ചരിക്കുമ്പോൾ,
അതിന്റെ ആദ്യസ്വരം അതിനോടകം
ഭൂതകാലത്തിലേതാകുന്നു.

നിശബ്ദത എന്നു ഞാൻ ഉച്ചരിക്കുമ്പോൾ,
നിശബ്ദത ഞാൻ ഇല്ലാതാക്കുന്നു.

ഒന്നുമില്ല എന്നു ഞാൻ ഉച്ചരിക്കുമ്പോൾ,
ഇല്ലാത്തവയ്ക്ക് ഉൾക്കൊള്ളാനാവത്തതെന്തോ
ഞാൻ സൃഷ്ടിക്കുന്നു.