ഉച്ചകഴിഞ്ഞ് ― റെയ്മണ്ട് കാർവർ

റെയ്മണ്ട് കാർവർ
റെയ്മണ്ട് കാർവർ

കടലിലേക്കു നോക്കാതെ,ഴുതുമ്പോൾ
അയാളറിയുന്നു പേനത്തുമ്പ് വിറച്ചുതുടങ്ങുന്നത്.
കൽഭിത്തി കടന്ന് തിരയടിക്കുന്നുണ്ട്.
അല്ല, ഇത് അതിനാലല്ല,
ആ നേരത്ത് തുണിയൊന്നുമുടുക്കാതെ അവൾ
മുറിയിലേക്കു നടന്നെത്തിയതാണ് കാരണം.
ഉറക്കച്ചടവോടെ. അൽപ്പംമുമ്പ് അവൾ
എവിടെയായിരുന്നെന്നു പോലുമറിയില്ല.
നെറ്റിയിൽ നിന്നും മുടി വകഞ്ഞുമാറ്റി, കണ്ണുകളടച്ച്‌,
തല കുനിച്ച് അവളിരിക്കുന്നു ടോയിലറ്റിൽ.
കാലുകളകന്നു. വാതിൽവഴി അയാളവളെ കാണുന്നു.
ഒരുപക്ഷേ അന്നുകാലത്ത് നടന്നത്
അവൾ ഓർമ്മിക്കുകയാകണം.
തെല്ലിടകഴിഞ്ഞ്, ഒരുകണ്ണ് തുറന്ന് അവൾ
അയാളെ നോക്കുന്നു. മധുരമായി ചിരിക്കുന്നു.

റെയ്മണ്ട് കാർവർ (1938-1988): അമേരിക്കൻ കവിയും കഥാകൃത്തും. ഇരുപതാം നൂറ്റാണ്ടിലെ വലിയ എഴുത്തുകാരിൽ ഒരാൾ. 

പുതിയ എഴുത്തുകൾ

കവിതകൾ

പരിഭാഷകൾ

കവികൾ

കവിതാവിഷയങ്ങൾ