എന്താണ് തിരയേണ്ടത്?

Saturday, 11 July 2020

നെപ്പോളിയൻ ― മിരൊസ്ലഫ് ഹൊളുബ്

ചെക്ക് കവി മിരൊസ്ലഫ് ഹൊളുബിന്റെ കവിത മലയാളത്തിൽ
മിരൊസ്ലഫ് ഹൊളുബ്
മിരൊസ്ലഫ് ഹൊളുബ്

കുട്ടികളെ, ടീച്ചർ ചോദിക്കുന്നു,
എന്നാണ് നെപ്പോളിയൻ ബോണപ്പാർട്ട്
ജനിച്ചത്?

കുട്ടികൾ പറയുന്നു:
         'ഒരായിരം വർഷങ്ങൾക്ക് മുമ്പ്'
         'ഒരു നൂറ് വർഷങ്ങൾക്ക് മുമ്പ്'
         'കഴിഞ്ഞ വർഷം'
         ആർക്കുമതറിയില്ല.

കുട്ടികളെ, ടീച്ചർ ചോദിക്കുന്നു,
നെപ്പോളിയൻ ബോണപ്പാർട്ട്
എന്താണ് ചെയ്തത്?

കുട്ടികൾ പറയുന്നു:
         'യുദ്ധം ജയിച്ചു'
         'യുദ്ധത്തിൽ തോറ്റു'
         ആർക്കുമതറിയില്ല.

ഫ്രാന്റിസെക് പറയുന്നു:
നമ്മുടെ ഇറച്ചിക്കടക്കാരന്
നെപ്പോളിയൻ എന്നൊരു നായ ഉണ്ടായിരുന്നു.
അയാളതിനെ എപ്പോഴും തല്ലുമായിരുന്നു
ഒരു വർഷം മുമ്പ് പട്ടിണി കിടന്ന്
ആ നായ ചത്തുപോയി.

നെപ്പോളിയന്റെ കാര്യമോർത്ത്
ഇപ്പോൾ കുട്ടികളെല്ലാം സങ്കടപ്പെടുന്നു.

മിരൊസ്ലഫ് ഹൊളുബ് (1923-1998): ചെക്ക് കവി. ചെക്കൊസ്ലവാക്ക് സയൻസ് അക്കാഡമിയിൽ ഇമ്മ്യൂണോളൊജിസ്റ്റ് ആയിരുന്നു. ശാസ്ത്രവിഷയങ്ങളെ കവിതയിലേക്കു കൊണ്ടുവന്ന കവികളിൽ പ്രധാനി.
Share:  
കവിതകളും പരിഭാഷകളും ഉൾക്കൊള്ളുന്ന ഈ ഇടത്തിൻ്റെ നിലനിൽപ്പിനായി വായനക്കാരും സുഹൃത്തുക്കളുമായ നിങ്ങളുടെ പിന്തുണ ആവശ്യമുണ്ട്. ചെറുതോ വലുതോ ആകട്ടെ നിങ്ങൾ നൽകുന്ന സാമ്പത്തിക പിന്തുണ ഈ സംരംഭത്തിനു നിൽനിൽക്കാനുള്ള ഇന്ധനമാണ്.

കവിതകൾ →

തരം