എന്താണ് തിരയേണ്ടത്?

Friday, 6 November 2020

അഴിമുഖം

കവിത
സുജീഷ് കവിത അഴിമുഖം
കവിത

എല്ലാം ഉപ്പിലിട്ടുവെക്കുന്നു കടൽ.*

മലയുടെ നാവായിനീളും പുഴ
ഇവിടെവെച്ച് കടൽരുചി അറിയുന്നു.

പരുക്കൻപാറകളെ നക്കിനക്കി
മിനുക്കിയെടുക്കുകയാണ് തിര.

എല്ലാം മഴയിൽകഴുകി
വെയിലത്തുണക്കിവെക്കുന്ന കരയിൽ

പിഴുതെടുത്തിട്ട നാവുപോലുള്ളൊരു മീൻ
കിടന്നുപിടയ്ക്കുന്നു.

അതിന്റെ രുചി എന്റെ നാവിന്നറിയും.

*യെഹൂദ അമിഖായിയുടെ വരി 
Share:  

കവിതകൾ →

തരം

Copyright © Sujeesh