എന്താണ് തിരയേണ്ടത്?

Monday, 20 July 2020

ഏകാന്തതയും ഒറ്റപ്പെടലും

എല്ലാവരും ഉണ്ടായിട്ടും ഒറ്റപ്പെട്ടുപോയവർ നമുക്കിടയിലുണ്ട്. ആൾക്കൂട്ടത്തിലും ധ്യാനാത്മകമായി ഏകാന്തത ആസ്വദിക്കുന്നവരുമുണ്ട്.
ഏകാന്തതയും ഒറ്റപ്പെടലും

താൻ കഴിയുന്ന ചുറ്റുപാടിനെ വിശേഷിപ്പിക്കാനായി ഒരാൾ ഉപയോഗിക്കാൻ ഇടയുള്ള വാക്കുകളിൽ ഒന്നാണ് 'തനിച്ച്'. തനിച്ചുകഴിയുന്ന ആളുടെ മനോനില അനുസരിച്ചു ഇതിന് ഏകാന്തത ആയോ ഒറ്റപ്പെടൽ ആയോ രൂപാന്തരം സംഭവിക്കാം. ഒറ്റപ്പെടൽ എന്നത് ദാരുണമായ അവസ്ഥ ആകുമ്പോൾ ഏകാന്തത ഒരാൾ തന്നെത്തന്നെ ആസ്വദിക്കുന്ന മനോഹരമായ സന്ദർഭമാകുന്നു. ആദ്യം പറഞ്ഞ അവസ്ഥയിൽ നിന്നും നമ്മൾ പുറത്തുകടക്കാൻ ശ്രമം നടത്തുന്നു. ഏകാന്തതയിൽ മുഴുകാനും.

തനിച്ചാകുന്ന വേളകളിലോ അവസ്ഥകളിലോ മാത്രം ഉണ്ടാകാനിടയുള്ള മനോനിലയുമല്ല ഇവ രണ്ടും. എല്ലാവരും ഉണ്ടായിട്ടും ഒറ്റപ്പെട്ടുപോയവർ നമുക്കിടയിലുണ്ട്. ആൾക്കൂട്ടത്തിലും ധ്യാനാത്മകമായി ഏകാന്തത ആസ്വദിക്കുന്നവരുമുണ്ട്.

ഓരോ ചെറുപ്പക്കാരനും ഏകാന്തതയിലായിരിക്കാൻ ശീലിക്കണമെന്നു ആന്ദ്രേ തർകോവ്സ്കി പറയുന്നു, ഒരാൾ അയാൾക്കൊപ്പം തന്നെയായിരിക്കാൻ കൂടുതൽ സമയം കണ്ടെത്തണം. തർക്കോവ്സ്കിയുടെ അഭിപ്രായത്തിൽ ഓരോ മനുഷ്യനും തങ്ങളുടെ കുട്ടിക്കാലം മുതൽ ശീലിക്കേണ്ട ഒന്നാണ് തനിക്കൊപ്പംതന്നെ എങ്ങനെ സമയം ചെലവഴിക്കാമെന്നത്. 

ഇതിനർത്ഥം എല്ലാവരും തനിച്ച് കഴിയണം എന്നുമല്ല, മറിച്ച് ഒരാൾക്കു അയാളെ ഒരുകാലത്തും ബോറടിക്കാൻ പാടില്ല. തങ്ങളെതന്നെ മടുക്കുന്ന മനുഷ്യരുടെ ജീവിതം എന്തുമാത്രം ദയനീയവും അപകടംപിടിച്ചതും ആയിരിക്കും!

കവിതയും കാവ്യാത്മകമായ മറ്റു കലകളും തന്നെത്തന്നെ ആസ്വദിക്കാൻ ശീലിക്കുന്ന മനുഷ്യരെ ജീവിക്കാൻ സഹായിക്കുന്നു. ഏകാന്തരായ കലാകാരന്മാരെ അവരുടെ കലയിൽ നിന്നും വേർപെടുത്താൻ സാധിക്കാറില്ലല്ലോ. അവർ ആ കലയിൽ മുഴുകി തങ്ങളെ ആസ്വദിക്കുന്നു. കല അവരിലല്ല. അതേകലകളിൽ മുഴുകുന്ന ആസ്വാദകന് തന്നെത്തന്നെ ആസ്വദിക്കാനും സാധിക്കുന്നു. 
Share:  
കവിതകളും പരിഭാഷകളും ഉൾക്കൊള്ളുന്ന ഈ ഇടത്തിൻ്റെ നിലനിൽപ്പിനായി വായനക്കാരും സുഹൃത്തുക്കളുമായ നിങ്ങളുടെ പിന്തുണ ആവശ്യമുണ്ട്. ചെറുതോ വലുതോ ആകട്ടെ നിങ്ങൾ നൽകുന്ന സാമ്പത്തിക പിന്തുണ ഈ സംരംഭത്തിനു നിൽനിൽക്കാനുള്ള ഇന്ധനമാണ്.

കവിതകൾ →

തരം