എന്താണ് തിരയേണ്ടത്?

Wednesday, 1 July 2020

ഈ നിമിഷം ― മനുഷ്യപുത്രൻ

മനുഷ്യപുത്രന്റെ തമിഴ് കവിതയുടെ മൊഴിമാറ്റം
മനുഷ്യപുത്രൻ
മനുഷ്യപുത്രൻ

ഈ നിമിഷത്തിനു മുമ്പ്
നിങ്ങൾ
എനിക്കു ആരുമല്ല.

ഈ നിമിഷത്തിനു ശേഷം
ഞാൻ നിങ്ങൾക്ക്
ആരുമല്ലാതാകും.

ഇപ്പോഴുള്ള ഈ സ്നേഹം,
അതെവിടെനിന്നും വന്നു?
നമുക്കതറിയില്ല.

ഈ നിമിഷം
ഇത്രവേഗത്തിൽ
തീരണമോ?

ആൾത്തിരക്കേറിയ തെരുവ്
വിദഗ്‌ദ്ധമായി മുറിച്ചുകടക്കും
പോലെയായിരുന്നത്

അതല്ലെങ്കിൽ

ഒരു ചെറിയ മഞ്ഞുതുള്ളിയിൽ
സൂര്യൻ
നിറഞ്ഞുനിൽക്കുന്ന നിമിഷം.
Share:  

കവിതകൾ →

തരം

Copyright © Sujeesh