എന്താണ് തിരയേണ്ടത്?

Wednesday, 1 July 2020

മൃതഭാഷയുടെ പാഠപുസ്തകം ― മിരൊസ്ലഫ് ഹൊളുബ്

മിരൊസ്ലഫ് ഹൊളുബിന്റെ Textbook of a dead language എന്ന കവിതയുടെ മലയാള പരിഭാഷ
മിരൊസ്ലഫ് ഹൊളുബ്
മിരൊസ്ലഫ് ഹൊളുബ്

ഇതൊരു ആൺകുട്ടി.
ഇതൊരു പെൺകുട്ടി.

ആൺകുട്ടിക്കൊരു നായ.
പെൺകുട്ടിക്കൊരു പൂച്ച.

നായയുടെ നിറമെന്ത്?
പൂച്ചയുടെ നിറമെന്ത്?

പന്തുമായി കളിക്കുന്നു
പെൺകുട്ടിയും ആൺകുട്ടിയും.

പന്തുരുളുന്നതെങ്ങോട്ട്?

ആൺകുട്ടിയെ അടക്കിയതെവിടെ?
പെൺകുട്ടിയെ അടക്കിയതെവിടെ?

വായിക്കൂ
മൊഴിമാറ്റൂ
ഓരോ മൗനത്തിലേക്കും
ഓരോ ഭാഷയിലേക്കും.

എഴുതിവെക്കൂ
നിങ്ങൾ നിങ്ങളെ
അടക്കിയ ഇടങ്ങളിൽ.

മിരൊസ്ലഫ് ഹൊളുബ് (1923-1998): ചെക്ക് കവി. ചെക്കൊസ്ലവാക്ക് സയൻസ് അക്കാഡമിയിൽ ഇമ്മ്യൂണോളൊജിസ്റ്റ് ആയിരുന്നു. ശാസ്ത്രവിഷയങ്ങളെ കവിതയിലേക്കു കൊണ്ടുവന്ന കവികളിൽ പ്രധാനി.
Share:  
കവിതകളും പരിഭാഷകളും ഉൾക്കൊള്ളുന്ന ഈ ഇടത്തിൻ്റെ നിലനിൽപ്പിനായി വായനക്കാരും സുഹൃത്തുക്കളുമായ നിങ്ങളുടെ പിന്തുണ ആവശ്യമുണ്ട്. ചെറുതോ വലുതോ ആകട്ടെ നിങ്ങൾ നൽകുന്ന സാമ്പത്തിക പിന്തുണ ഈ സംരംഭത്തിനു നിൽനിൽക്കാനുള്ള ഇന്ധനമാണ്.

കവിതകൾ →

തരം