എന്താണ് തിരയേണ്ടത്?

Friday, 24 July 2020

കുളിക്കുന്നവൾ — റെയ്മണ്ട് കാർവർ

അമേരിക്കൻ കവി റെയ്മണ്ട് കാർവറുടെ “Woman Bathing" എന്ന കവിതയുടെ മലയാളപരിഭാഷ
റെയ്മണ്ട് കാർവർ
റെയ്മണ്ട് കാർവർ

നാച്ചെസ്സ് നദി. വെള്ളച്ചാട്ടത്തിനു തൊട്ടുതാഴെ.
ഏതു പട്ടണത്തിൽ നിന്നും ഇരുപത് മൈൽ അകലെ.
പ്രണയഗന്ധത്താൽ സാന്ദ്രമായ,
വെയിൽ കനത്തുനിൽക്കും ദിവസം.
'എത്ര നാളായി നമ്മൾ?'
പിക്കാസ്സോയുടെ തീഷ്ണതയുള്ള
നിന്റെ മേനി, ഈ മലങ്കാറ്റിലുണങ്ങുന്നു.
നിന്റെ പുറവും ഇടുപ്പും ഞാനെന്റെ
അടിക്കുപ്പായം കൊണ്ടൊപ്പുന്നു.
കാലം ഒരു പർവ്വതകേസരി.
ഒന്നിനുമായിട്ടല്ലാതെ നമ്മൾ ചിരിക്കുന്നു,
നിന്റെ മുലകളിൽ ഞാൻ തൊട്ടപ്പോൾ
അണ്ണാൻമാർവരെ കണ്ണഞ്ചി.

റെയ്മണ്ട് കാർവർ (1938-1988): അമേരിക്കൻ കവിയും കഥാകൃത്തും. ഇരുപതാം നൂറ്റാണ്ടിലെ വലിയ എഴുത്തുകാരിൽ ഒരാൾ.
Share:  
കവിതകളും പരിഭാഷകളും ഉൾക്കൊള്ളുന്ന ഈ ഇടത്തിൻ്റെ നിലനിൽപ്പിനായി വായനക്കാരും സുഹൃത്തുക്കളുമായ നിങ്ങളുടെ പിന്തുണ ആവശ്യമുണ്ട്. ചെറുതോ വലുതോ ആകട്ടെ നിങ്ങൾ നൽകുന്ന സാമ്പത്തിക പിന്തുണ ഈ സംരംഭത്തിനു നിൽനിൽക്കാനുള്ള ഇന്ധനമാണ്.

കവിതകൾ →

തരം