വാക്കുകൾ ― മഹ്മൂദ് ദർവീഷ്

മഹ്മൂദ് ദർവീഷ്
മഹ്മൂദ് ദർവീഷ്

എന്റെ വാക്കുകൾ 
ഗോതമ്പായിരുന്നപ്പോൾ, 
ഞാൻ ഭൂമി. 

എന്റെ വാക്കുകൾ 
ഇടിമുഴക്കമായിരുന്നപ്പോൾ, 
ഞാൻ കൊടുങ്കാറ്റ്. 

എന്റെ വാക്കുകൾ 
കല്ലായിരുന്നപ്പോൾ, 
ഞാൻ പുഴ. 

എന്റെ വാക്കുകൾ 
തേനായപ്പോൾ 
ഈച്ചകളെന്റെ വായമൂടി.

മഹ്മൂദ് ദർവീഷ് (1941-2008): ഫലസ്തീനിയൻ കവി. സാഹിത്യത്തിനുള്ള ലോട്ടസ് പ്രൈസ്, ലെനിൻ സമാധാനപുരസ്കാരം, ഫ്രെഞ്ച് സർക്കാറിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ദ് നൈറ്റ് ഓഫ് ദ് ആർട്ട്സ് ആൻഡ് ലെറ്റേഴ്സ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.