Saturday, 1 August 2020

കുടുംബഫോട്ടോ — റാബിയ്യ അൽ-ഒസൈമി

റാബിയ്യ അൽ-ഒസൈമി
റാബിയ്യ അൽ-ഒസൈമി

ഈ ഫോട്ടോയിൽ നടുക്കുനിൽക്കുന്നയാൾ
എന്റെ ബാപ്പയാണ്
അദ്ദേഹത്തിനൊരു കുടുംബമുണ്ടാക്കണമായിരുന്നു
തന്റെ പേര് നിലനിർത്താനും
അതിന്റെ ഫോട്ടോ ചുമരിൽ പതിക്കാനും.

ബാപ്പയുടെ പേര് ഏറെക്കാലം
കൊണ്ടുനടക്കാനാകാത്തതിനാൽ
എന്റെ വല്ലിത്ത
വലത്തേ അറ്റത്തായിരിക്കുന്നു.

എനിക്കുമത് സാധ്യമല്ലെന്നിരിക്കെ
ഇടത്തേ അറ്റത്തായി
ഞാനിരിക്കുന്നു.

ബാപ്പയെ പൊതിഞ്ഞുനിൽക്കുന്നവരാണ്
എന്റെ അഞ്ച് സഹോദരന്മാർ,
അവരിൽ അദ്ദേഹത്തിന്റെ പേര് നിലനിൽക്കും
എങ്കിലും ഒരുകൂട്ടം ആൺകുട്ടികളുടെ
സന്തതിപരമ്പരയ്ക്ക് പേറാൻതക്കതായ
ഭാരമൊന്നും ബാപ്പയുടെ പേരിനില്ല.

എന്റെ വല്ലിത്തയുടെ അടുത്തിരിക്കുന്നതാണ്
ഞങ്ങളുടെ ഉമ്മ.
പാവം. അവരെന്റെ ബാപ്പയെ നിക്കാഹ് കഴിച്ചു
അദ്ദേഹത്തിന് കുടുംബമുണ്ടാക്കണമായിരുന്നു
തന്റെ പേര് നിലനിർത്താനും
അതിന്റെ ഫോട്ടോ ചുമരിൽ പതിക്കാനും.

റാബിയ അൽ-ഒസൈമി (Rabia'a al-Ossaimi): അറബ് കവി. 1975ൽ യമനിലെ സനായിൽ ജനനം. ബാനിപൽ മാഗസിനിൽ വന്ന ഇംഗ്ലീഷ് പരിഭാഷയെ ആശ്രയിച്ചുള്ള മലയാള വിവർത്തനമാണിത്.

വെയിലും നിഴലും
മറ്റു കവിതകളും

സുജീഷിന്റെ ആദ്യ കവിതാസമാഹാരം. വെയിൽ, നിഴലുകൾ, യാതൊന്നും ചെയ്യാനില്ലാതെ, ശേഷം, മഴക്കാലരാത്രി തുടങ്ങി ശ്രദ്ധേയമായ 46 കവിതകൾ.

"കവി­ത­കൊ­ണ്ട് മാ­ത്രം സാ­ധ്യ­മാ­വു­ന്ന ആവി­ഷ്ക്കാ­ര­ങ്ങ­ളു­ണ്ട് എന്ന തീർ­ച്ച സു­ജീ­ഷി­ന്റെ കവി­ത­ക­ളു­ടെ ബോ­ധ­ത്തി­ന്റെ ഊർ­ജ്ജ­മാ­ണ്. കവി­ത­കൊ­ണ്ട് മാ­ത്രം തു­റ­ക്കാ­വു­ന്ന പൂ­ട്ടു­ക­ളെ അത് സധൈ­ര്യം സഗൗ­ര­വം സമീ­പി­ക്കു­ന്നു. നമ്മൾ കണ്ടു­പ­രി­ച­യി­ച്ചി­ട്ടി­ല്ലാ­ത്ത മേ­ഖ­ല­ക­ളി­ലേ­ക്ക് പട­രാ­നു­ള്ള കെൽ­പ്പും കല്പ­നാ­വൈ­ഭ­വ­വും ഈ കവി­ത­ക­ളിൽ സന്നി­ഹി­ത­മാ­ണ്. പു­തിയ മല­യാ­ള­ക­വി­ത­യിൽ പ്ര­ധാ­ന­പ്പെ­ട്ട ഒരു പു­സ്ത­ക­മാ­യി­രി­ക്കും ഇതെ­ന്ന് എനി­ക്കു­റ­പ്പു­ണ്ട്. "
— ടി. പി. വിനോദ്