എന്താണ് തിരയേണ്ടത്?

Thursday, 6 August 2020

കൂടെ പഠിച്ചവൾ

കവിത / സുജീഷ്
കവിത സുജീഷ്
കവിത

കാടരികിൽ പാർക്കുന്നവൾ
വിശപ്പെന്നുമറിഞ്ഞവൾ
നാടകറ്റി നിർത്തിയവൾ

കാതങ്ങൾ നടന്നെത്തിയവൾ
വൈകിവന്നു വഴക്കുകേട്ടവൾ
പിൻബെഞ്ചിലിരുന്നവൾ

പുസ്തകമെല്ലാം ഇല്ലാത്തവൾ
ക്ലാസ്സിന് പുറത്തുനിന്നവൾ
പഠിപ്പു പാതിക്കു നിർത്തിയവൾ

ആരെയോ കെട്ടിപ്പോയവൾ
ഞങ്ങൾക്കു കൂടെ പഠിച്ചവൾ
മറ്റൊന്നുമാകാതെപ്പോയവൾ.

(മാധ്യമം ആഴ്ചപ്പതിപ്പ്)
Share:  

കവിതകൾ →

തരം

Copyright © Sujeesh