ബ്രൂഗലിന്റെ രണ്ട് കുരങ്ങുകൾ  ― വിസ്വാവ ഷിംബോസ്ക

ബ്രൂഗലിന്റെ രണ്ട് കുരങ്ങുകൾ
Two Chained Monkeys

അവസാന പരീക്ഷയെക്കുറിച്ച്
ഞാൻ കാണുന്ന സ്വപ്നം ഇങ്ങനെ:
ജാലകപ്പടിമേൽ തുടലിലിട്ട
രണ്ട് കുരങ്ങുകൾ ഇരിക്കുന്നു.
അവർക്ക് പിന്നിൽ ഒഴുകുന്ന വാനം,
തിരയടിക്കുന്ന കടൽ.

മനുഷ്യവംശചരിത്രമാണ് പരീക്ഷ.
ഉത്തരം കിട്ടാതെ ഞാൻ വിക്കുന്നു.

ഒരു കുരങ്ങ് എന്നെ തുറിച്ചുനോക്കുകയാണ്,
പുച്ഛഭാവത്തിൽ കേൾക്കുകയാണ്.
മറ്റേ കുരങ്ങ് കിനാവുകണ്ടിരിക്കുകയാകണം
എങ്കിലും എനിക്കു ഉത്തരംമുട്ടുമ്പോൾ
തുടൽ പതിയെ കിലുക്കിക്കൊണ്ടവൻ
ചില സൂചനകൾ നൽകുന്നു.

വിസ്വാവ ഷിംബോസ്ക: (1923-2012):നൊബേൽ സമ്മാനജേതാവായ പോളിഷ് കവി. പിയറ്റർ ബ്രൂഗൽ ഒന്നാമന്റെ Two Chained Monkeys എന്ന പെയിറ്റിംഗ് ആണ് ഈ കവിതയ്ക്ക് ആധാരം.