എന്താണ് തിരയേണ്ടത്?

Thursday, 14 January 2021

തിരക്കുള്ള പാർക്കിൽ

കവിത / സുജീഷ്
ഇരുവർക്കിരിക്കാവുന്ന ബെഞ്ചിൽ
തനിച്ചിരിക്കുന്ന ആൾക്ക്
തനിക്കരികിൽ ആരെങ്കിലും
വന്നിരുന്നെങ്കിലെന്നു മോഹം.

മറ്റു ഇരിപ്പിടങ്ങളെല്ലാം നിറഞ്ഞിട്ടും
താനിപ്പോഴും പാതിയൊഴിഞ്ഞ്
കിടക്കുന്നല്ലോയെന്നുകണ്ട്
അയാളിരിക്കുന്ന ബെഞ്ചിന് സങ്കടം.
Share:  

കവിതകൾ →

തരം

Copyright © Sujeesh