എന്താണ് തിരയേണ്ടത്?

Monday, 8 February 2021

മുഖങ്ങൾ — ആദം സഗായെവ്സ്‌കി

ആദം സഗായെവ്സ്‌കി / സുജീഷ്
ആദം സഗായെവ്സ്‌കി
ആദം സഗായെവ്സ്‌കി

സന്ധ്യയ്ക്ക് അങ്ങാടിക്കവലയിൽ, പരിചയമില്ലാത്ത
ആളുകളുടെ തിളങ്ങുന്ന മുഖങ്ങൾ ഞാൻ കണ്ടു.
ആർത്തിയോടെ അവരുടെ മുഖത്തേക്ക്
നോക്കി: ഓരോന്നും വ്യത്യസ്തം,
എന്തോക്കെയോ പറഞ്ഞ്, വശപ്പെടുത്തി,
ചിരിച്ച്, ഉള്ളിലടക്കി ആ മുഖങ്ങൾ.

നഗരം ഉണ്ടാക്കിയിരിക്കുന്നത് വീടുകളാലോ
കവലകളാലോ നടപ്പാതകളാലോ ഉദ്യാനങ്ങളാലോ
വിപുലമായ തെരുവുകളാലോ അല്ല, മറിച്ച്
വിളക്കുകൾ പോലെ തിളങ്ങുന്ന മുഖങ്ങൾ
കൊണ്ടാണെന്നെനിക്കു തോന്നി
രാത്രി, തീപ്പൊരികളുടെ മേഘങ്ങൾക്കുള്ളിൽ
ഉരുക്കു വിളക്കിച്ചേർക്കുന്ന വെൽഡറുടെ
ടോർച്ചുകൾ പോലുള്ള മുഖങ്ങൾ കൊണ്ട്.

ആദം സഗായെവ്സ്‌കി (1945-2021): പോളിഷ് കവിയും നോവലിസ്റ്റും പരിഭാഷകനും.  
Share:  

കവിതകൾ →

കവിതകളും പരിഭാഷകളും ഉൾക്കൊള്ളുന്ന ഈ ഇടത്തിന്റെ നിലനിൽപ്പിനായി വായനക്കാരും സുഹൃത്തുക്കളുമായ നിങ്ങളുടെ പിന്തുണ ആവശ്യമുണ്ട്. ചെറുതോ വലുതോ ആകട്ടെ നിങ്ങൾ നൽകുന്ന സാമ്പത്തിക പിന്തുണ ഈ സംരംഭത്തിനു നിൽനിൽക്കാനുള്ള ഇന്ധനമാണ്.

തരം