എന്താണ് തിരയേണ്ടത്?

Friday, 6 August 2021

കാറ്റിനോട്

കവിത / സുജീഷ്
കവിത

ജനലരികിൽ തുറന്നുവെച്ച
ചരിത്രപുസ്തകത്തിന്റെ
താളുകൾ
മറിക്കുന്ന കാറ്റേ,
നീ ആരുടെ വായനയാകാം?

പട്ടങ്ങളെ, പതാകകളെ
പറപ്പിക്കും
നിന്റെ ചരടിൻതുമ്പ്
ആരുടെ കൈയ്യിലാകാം?

കാടും നാടും കത്തിയ ചാരം
കോരിയെടുത്ത് വിതറുന്ന നീ
വിതയ്ക്കുന്നത്
എന്തിന്റെ വിത്താകാം?

ഇലയനക്കി, കർട്ടനിളക്കി
ഞങ്ങൾക്ക് ചുറ്റുമിപ്പോൾ
പതുങ്ങുന്ന
നിന്നിൽ ശേഷിക്കുന്ന
ഗന്ധമെന്താകാം?

ഇരുട്ടറകളിൽ നിന്റെ നിശ്ചലതയിൽ
മരിച്ചവരെ ഓർത്ത് പറയൂ,
നിന്റെ വേഗതയേറ്റും
അന്ത്യനിശ്വാസങ്ങൾ
ആരുടേതൊക്കെയാകാം?
___
ഇന്ത്യൻ എക്സ്പ്രെസ്സ് മലയാളം, 2021
Share:  
കവിതകളും പരിഭാഷകളും ഉൾക്കൊള്ളുന്ന ഈ ഇടത്തിൻ്റെ നിലനിൽപ്പിനായി വായനക്കാരും സുഹൃത്തുക്കളുമായ നിങ്ങളുടെ പിന്തുണ ആവശ്യമുണ്ട്. ചെറുതോ വലുതോ ആകട്ടെ നിങ്ങൾ നൽകുന്ന സാമ്പത്തിക പിന്തുണ ഈ സംരംഭത്തിനു നിൽനിൽക്കാനുള്ള ഇന്ധനമാണ്.

കവിതകൾ →

തരം