എട്ടംഗകുടുംബം — എബ്രഹാം റെയ്സെൻ

എട്ടംഗകുടുംബം  — എബ്രഹാം റെയ്സെൻ

എട്ടംഗകുടുംബം
കട്ടിലോ രണ്ടെണ്ണം.
നേരമിരുളുമ്പോൾ
അവരെന്തു ചെയ്യും?

അച്ഛനൊപ്പം മൂന്നുപേർ,
അമ്മയ്‌ക്കൊപ്പം മൂന്നുപേർ:
കാലുകൾ
മേൽക്കുമേൽ.

രാത്രിയാകുന്നു
ഉറങ്ങാനൊരുങ്ങുന്നു.
ചത്തുപോയെങ്കിലെന്ന്
അമ്മയ്ക്കുണ്ട് ആഗ്രഹം.

തനിക്കായി കിട്ടുമപ്പോൾ
വിശ്രമിക്കാനൊരിടം,
ഇടുങ്ങിയതാണെങ്കിലും
തനിച്ചുറങ്ങാനൊരിടം.

എബ്രഹാം റെയ്സൺ (Abraham Reisen, 1876-1953): യിദ്ദിഷ് കവി